നി​ല​ന്പൂ​ർ:​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. ജൂ​ണ്‍ ര​ണ്ടു മു​ത​ൽ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കും. നി​ല​ന്പൂ​രി​ൽ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റ​ർ ലോ​ഞ്ചിം​ഗ് വ്യാ​പാ​ര ഭ​വ​നി​ൽ നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ നിർവഹിച്ചു.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ സ​ഫ​റു​ള്ള​, ഭാ​ര​വാ​ഹി​ക​ളാ​യ പി.​മോ​ഹ​ന​ൻ, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, എ​സ്ഐ ടി.​മു​ജീ​ബ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ക​ട​ക​ളി​ൽ പോ​സ്റ്റ​ർ പ​തി​ക്ക​ലും ആ​രം​ഭി​ച്ചു. അ​ധ്യ​യ​ന വ​ർ​ഷാം​രം​ഭ​ത്തോ​ടെ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ ല​ഹ​രി വി​ൽ​പ്പ​ന​ക​ളും നി​യ​ന്ത്രി​ക്കാ​നാ​ണ് ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​ത്.