പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യൂ​ത്ത് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ടി.​എ​സ്. മൂ​സു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് താ​ജു​ദ്ദീ​ൻ ഉ​റു​മ​ഞ്ചേ​രി പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി. യൂ​ത്ത് വിം​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​രി​ഫ് ക​രു​വാ​ര​കു​ണ്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ച​രി​ത്ര പു​രാ​വ​സ്തു പ്ര​ദ​ർ​ശ​ന​വും സി​സ്കോ മൊ​യ്തു ന​യി​ച്ച മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും ഉ​ണ്ടാ​യി​രു​ന്നു.

യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് കാ​ജാ​മു​ഹി​യു​ദീ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, ല​ത്തീ​ഫ് ടാ​ല​ന്‍റ്, യൂ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം കാ​ര​യി​ൽ, ഇ​ബ്രാ​ഹിം ഫി​റോ​സ്, ഫി​റോ​സ് ഫ​സ്റ്റ് ക്രൈ, ​റി​യാ​സ് ഹൈ​ടെ​ക്, യ​ഹി​യ, ഒ​സാ​മ, ഫി​റോ​സ് ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യൂ​ത്ത് വിം​ഗ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. സൈ​ത​ല​വി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് രാ​മ​പു​രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.