മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​രം പൊ​ട്ടി വീ​ണു. ഇ​ന്ന​ലെ വൈ​കീ​ട്ട് 3.45ഓ​ടെ​യാ​ണ് അ​പ​ക​ടം. മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ൻ​വ​ശ​ത്ത് റോ​ഡി​നോ​ട് ചേ​ർ​ന്ന് നി​ർ​ത്തി​യി​ട്ട കാ​റി​നു മു​ക​ളി​ലേ​ക്കാ​ണ് മ​രം പൊ​ട്ടി വീ​ണ​ത്.

റോ​ഡി​നോ​ട് ചേ​ർ​ന്ന് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​ന്പി​ലെ മ​ര​മാ​ണ് പൊ​ട്ടി​വീ​ണ​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കാ​റി​ന്‍റെ മു​ക​ൾ​വ​ശ​വും മു​ൻ​വ​ശ​ത്തെ ഗ്ലാ​സി​നും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി.

മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ നി​ല​യം മേ​ധാ​വി സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘം മ​രം മു​റി​ച്ചു​മാ​റ്റി വാ​ഹ​നം പു​റ​ത്തെ​ടു​ത്തു. ഒ​ഴു​കൂ​ർ സ്വ​ദേ​ശി ഇ​ർ​ഷാ​ദി​ന്‍റെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.