കൊ​ള​ത്തൂ​ർ: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി കൊ​ള​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്കൂ​ൾ പ്രൊ​ട്ട​ക്ഷ​ൻ ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി കൊ​ള​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ്, പ്രൊ​ട്ട​ക്ഷ​ൻ ഗ്രൂ​പ്പ് ഇ​ൻ ചാ​ർ​ജ് അ​ധ്യാ​പ​ക​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ജാ​ഗ്ര​താ യോ​ഗം ചേ​ർ​ന്നു. സ്കൂ​ൾ പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​സ്എ​ച്ച്ഒ അ​വ​ത​രി​പ്പി​ച്ചു.

സ്കൂ​ൾ വ​ള​പ്പി​ൽ കു​ട്ടി​ക​ൾ​ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​നും സ്കൂ​ളി​ന്‍റെ ചു​റ്റു​പാ​ടു​ക​ളി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് ഹാ​നി​ക​ര​മാ​കു​ന്ന പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വ​വും ഡ്രൈ​വ​റും ക്ലീ​ന​റും പാ​ലി​ക്കേ​ണ്ട ചു​മ​ത​ല​ക​ളെ​ക്കു​റി​ച്ചും യോ​ഗം വി​ല​യി​രു​ത്തി. റോ​ഡ് ക്രോ​സ് ചെ​യ്യു​ന്ന​തി​ന് സീ​ബ്രാ ലൈ​ൻ ഇ​ല്ലാ​ത്ത റോ​ഡു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് ഉ​ൾ​പ്പെ​ടു​ത്തി യോ​ഗം ചേ​രും. എ​സ്എ​ച്ച്ഒ എ. ​സു​ജി​ത്ത് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഐ വി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ ബൈ​ജു ഒ​തു​ക്കു​ങ്ങ​ൽ, സ്റ്റേ​ഷ​ൻ റൈ​റ്റ​ർ ജ​യേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​ർ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.