മ​ല​പ്പു​റം: പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ ലൊ​ക്കേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​വും കേ​ര​ള സ്റ്റേ​റ്റ് റി​മോ​ട്ട് സെ​ൻ​സിം​ഗ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സെ​ന്‍റ​റും ചേ​ർ​ന്ന് ’സു​താ​ര്യം’ എ​ന്ന പേ​രി​ൽ സം​യോ​ജി​ത ജി​ഐ​എ​സ് പോ​ർ​ട്ട​ൽ തു​ട​ങ്ങി. പോ​ർ​ട്ട​ലി​ന്‍റെ ലോ​ഞ്ചിം​ഗ് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ര​ത്ത​ൻ യു. ​കേ​ൽ​ക​ർ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.

നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പോ​ർ​ട്ട​ൽ 2026 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ നി​ർ​വ​ഹ​ണം ഉ​റ​പ്പാ​ക്കു​ക​യാ​ണ് പോ​ർ​ട്ട​ലി​ന്‍റെ പ്രാ​ഥ​മി​ക ല​ക്ഷ്യം. ബൂ​ത്ത് ലൊ​ക്കേ​ഷ​നു​ക​ൾ, വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം, ബൂ​ത്തി​നു സ​മീ​പ​മു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ വി​വ​രം എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യും.

തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പോ​ർ​ട്ട​ൽ ഉ​പ​യോ​ഗ​പ്ര​ദ​മാ​കും. ക​ള​ക്ട​ർ വി.​ആ​ർ. വി​നോ​ദ്, നി​ല​ന്പൂ​ർ മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി അ​പൂ​ർ​വ ത്രി​പാ​ഠി എ​ന്നി​വ​രും ഓ​ണ്‍​ലൈ​നാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. താ​ഴെ ലി​ങ്കും ക്യൂ​ആ​ർ കോ​ഡും ഉ​പ​യോ​ഗി​ച്ച് പോ​ർ​ട്ട​ലി​ൽ പ്ര​വേ​ശി​ക്കാം. https://ksrec.in/sutharyam.