മ​ല​പ്പു​റം: മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് വി​ദ്യാ​ല​യ​ങ്ങ​ൾ ഇ​ന്ന് തു​റ​ക്കു​ക​യാ​യി. 2025 -26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ സ്കൂ​ളു​ക​ളെ​ല്ലാം ഒ​രു​ങ്ങി ക​ഴി​ഞ്ഞു. ക​ട​ലാ​സ് പൂ​ക്ക​ളും വ​ർ​ണാ​ഭ​മാ​യ ചി​ത്ര​ങ്ങ​ളും തോ​ര​ണ​ങ്ങ​ളു​മാ​യി സ്കൂ​ളു​ക​ൾ ആ​ക​ർ​ഷ​മാ​യി ക​ഴി​ഞ്ഞു.

മ​ല​പ്പു​റം ജി​ല്ലാ​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഇ​ന്ന് മു​തു​വ​ല്ലൂ​ർ ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങ് ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​വി. റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​വാ​ഗ​ത​രാ​യി സ്കൂ​ളി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. സ്കൂ​ളി​ലെ എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​പാ​ടി​യി​ൽ അ​നു​മോ​ദി​ക്കും.

ജി​ല്ലാ​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ എ​സ്എ​സ്കെ മ​ല​പ്പു​റം ഡി​പി​സി ടി. ​അ​ബ്ദു​ൾ​സ​ലീം, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ഡി​പി ന​വീ​ന, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബാ​ബു വ​ർ​ഗീ​സ്,

വി​ദ്യാ​ക​ര​ണം കോ ​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് കൊ​ള​ശേ​രി, കൈ​റ്റ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, മ​ല​പ്പു​റം ഡി​ഇ​ഒ ജോ​സ്മി ജോ​സ​ഫ്, കി​ഴി​ശേ​രി എ​ഇ​ഒ ഷൈ​നി ഓ​മ​ന, അ​രീ​ക്കാ​ട് ബി​പി​സി പി.​ടി. രാ​ജേ​ഷ്, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം. ​അ​ബൂ​ബ​ക്ക​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​കൃ​ഷ്ണ​ൻ, മ​റ്റ് അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.