മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും: എം.വി. ജയരാജൻ
1564583
Tuesday, June 3, 2025 7:47 AM IST
എടക്കര: മൂന്നാം എൽഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും നിലന്പൂരിൽ സ്വരാജിന്റെ ഉജ്ജ്വല വിജയത്തോടെ മണ്ഡലത്തിൽ വികസന തുടർച്ചയുണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ പറഞ്ഞു. എടക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ ലോക്കൽ സെക്രട്ടറി വിനയരാജൻ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.എച്ച്. ഷാരിയർ, സഫറുള്ള, കെ. അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ.പി. സുമതി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി. ശങ്കരൻ, മോഹൻദാസ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പി.പി. ബാലകൃഷ്ണൻ, സരിഗ സോമൻ (എൻസിപി), എം. ഉമ്മർ (സിപിഐ), എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.കെ. ജിഷ്ണു, അഡ്വ. ഷെറോണ റോയ്, പി. മോഹനൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശിധരൻ എന്നിവർ പ്രസംഗിച്ചു. 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: വിനയരാജൻ (ചെയർമാൻ), പി.കെ. ജിഷ്ണു (കണ്‍വീനർ).