മ​ഞ്ചേ​രി: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കു​ട്ട​ശേ​രി ജു​മാ മ​സ്ജി​ദി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഏ​റാ​ൻ​തൊ​ടി മു​ഹ​മ്മ​ദ് എ​ന്ന ബാ​പ്പു​ട്ടി​യു​ടെ മ​ക​ൻ ആ​ദി​ൽ (19) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 10ന് ​ചെ​റു​കു​ള​ത്താ​ണ് അ​പ​ക​ടം. ജോ​ലി ക​ഴി​ഞ്ഞു വ​രു​ന്ന സ​ഹോ​ദ​ര​നെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ പോ​കു​ന്ന​തി​നി​ടെ മ​ഞ്ചേ​രി കു​ട്ടി​പ്പാ​റ ചാ​ര​ങ്കാ​വ് ചെ​റു​കോ​ട് റൂ​ട്ടി​ൽ ചെ​റു​കു​ളം പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

എ​തി​ർ ദി​ശ​യി​ൽ നി​ന്ന് വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച കു​ട്ട​ശേ​രി ചെ​റു​വ​ണ്ണൂ​ർ ചു​ള്ളി​ക്കു​ള​വ​ൻ അ​ലി​യു​ടെ മ​ക​ൻ അ​ജ്മ​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ആ​ദി​ലി​ന്‍റെ മൃ​ത​ദേ​ഹം കു​ട്ട​ശേ​രി ജു​മാ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. കാ​ര​ക്കു​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് ആ​ദി​ൽ. മാ​താ​വ് : സ​ൽ​മ​ത്ത് (ചെ​റു​കോ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ലിം, മി​സ്ത​ഹ്, സ​ഹ്‌​ല, ദു​ആ ഫാ​ത്തി​മ.