കിണർ ഇടിഞ്ഞുതാഴ്ന്നു
1564800
Wednesday, June 4, 2025 6:23 AM IST
പൂക്കോട്ടുംപാടം: വേങ്ങാപരത പുഞ്ചകുന്നിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. പിലാക്കൽ പാത്തുമ്മയുടെ വീട്ടിലെ കിണറാണ് താഴ്ന്നു പോയത്. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് 22 റിംഗുള്ള കിണർ താഴ്ന്നത്. ഇന്നലെ രാവിലെ വീട്ടുകാർ വെള്ളമെടുക്കുന്നതിനായി എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. വീടിനോട് ചേർന്നല്ലാത്തത് കൊണ്ട് അപകടമൊഴിവായി.