കോഴി മാലിന്യം: കടയടപ്പ് സമരത്തിൽ നിന്ന് കോഴി വ്യാപാരികൾ പിൻമാറി
1564983
Thursday, June 5, 2025 5:54 AM IST
മലപ്പുറം: കോഴി മാലിന്യം എടുക്കുന്നതുമായി ബന്ധപ്പെട്ട് ചിക്കൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തിൽ നിന്ന് പിൻമാറിയതായി കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി.ടി. ഷുക്കൂർ, ജനറൽ സെക്രട്ടറി കെ.വി. സലീം കണ്ണൂർ, ട്രഷറർ അഹദ് മോങ്ങം, ജില്ലാ വർക്കിംഗ് പ്രസിഡന്റ് സജീർ മലപ്പുറം, ജനറൽ സെക്രട്ടറി മുഹമ്മദലി ആലത്തൂർപടി എന്നിവർ അറിയിച്ചു.
ചിക്കൻ വ്യാപാരികൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പെരുന്നാൾ ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങൾ അടുത്ത സാഹചര്യത്തിൽ കടകൾ അടച്ചിടുന്നത് വ്യാപാരികളെ വലിയ സാന്പത്തിക പ്രതിസന്ധിയിലാക്കും എന്നതിനാലാണ് സമരത്തിൽ നിന്ന് പിൻമാറുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ തീരുമാനമായ കിലോക്ക് മൂന്ന് രൂപയെന്ന കണക്കിൽ കോഴിമാലിന്യം ശേഖരിക്കുന്നതിന് ഇടപെടൽ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.