എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു പദ്ധതി ലോഗോ പ്രകാശനം ചെയ്തു
1565287
Friday, June 6, 2025 5:46 AM IST
എടക്കര: ’എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു’ പദ്ധതിയുടെ ലോഗോ പ്രകാശനവും കുട്ടികൾക്കായി നിർമിച്ച കിഡ്സ് പാർക്കിന്റെ ഉദ്ഘാടനവും മണിമൂളി ക്രൈസ്റ്റ് കിംഗ് എൽപി സ്കൂളിൽ നടന്നു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അമൽ മുളങ്കാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിൽസണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രധാനാധ്യാപിക ടാജ് തോമസ്, ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആന്റോ വി. തോമസ്, ക്രൈസ്റ്റ് കിംഗ്് ഹൈസ്കൂൾ പ്രധാനാധ്യാപകൻ സജി ആന്റണി, എസ്ആർജി കണ്‍വീനർ ക്രിസ്റ്റിൻ മാത്യു എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ എല്ലാ വിദ്യാർഥികളെയും എഴുത്തിലും വായനയിലും മുന്‍പന്തിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്.