കോഴിക്ക് വില കുറച്ചതിന് കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
1565293
Friday, June 6, 2025 5:46 AM IST
മഞ്ചേരി: കോഴി മാംസം വിലകുറച്ച് വിൽപ്പന നടത്തുന്നുവെന്നാരോപിച്ച് വ്യാപാരിയെ തൊട്ടടുത്ത കടക്കാരൻ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ യുവാവിനെ മഞ്ചേരി പോലീസ് ഇൻസ്പെക്ടർ വി. പ്രതാപ് കുമാർ അറസ്റ്റ് ചെയ്തു.
തൃപ്പനച്ചി പറന്പിൽ സിദ്ദീഖിന്റെ മകൻ ഷമീം ഷിഹാദ് (26)നെയാണ് തൊട്ടടുത്ത് കോഴിക്കട നടത്തുന്ന സാദിഖ് കത്തി കൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
അക്രമത്തിൽ കടയിലെ ജീവനക്കാരനായ സമീർ (40)നും കൈയിൽ കുത്തേറ്റു. ഇന്നലെ രാവിലെ 9.15നാണ് സംഭവം. ഷമീം ഷിഹാദിന്റെ പരാതിയിൽ മഞ്ചേരി പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.