പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ മെഹന്തി ഫെസ്റ്റ് വർണാഭമായി
1565290
Friday, June 6, 2025 5:46 AM IST
പരിയാപുരം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ബലിപെരുന്നാൾ ആഘോഷം ’മൈലാഞ്ചി മൊഞ്ച്’ വർണാഭമായി. വിവിധ വിഭാഗങ്ങളിലായി നടന്ന ആവേശകരമായ മെഹന്തി ഫെസ്റ്റിൽ കെ.പി.സാന്ദ്ര - പി.അനാമിക, എൻ.ഫാത്തിമ ഹയ - ആൽഫിയ അറഫാത്ത്, നന്ദിത പ്രഭാത്കുമാർ - പി.സ്വാതി മഹേഷ്, പി.വി.ഫാത്തിമ ഷഹ്മ - അഞ്ജന ഉണ്ണി ടീമുകൾ ഒന്നാമതെത്തി. എ.ആത്മിക - സി.ദിയ ഫാത്തിമ, കെ.ഫാത്തിമ റിമ - എം.ഹംന ഷെറിൻ, പി.നജ് വ - മിൻഹ ഫാത്തിമ ടീമുകൾ രണ്ടാംസ്ഥാനം നേടി.
കെ. അനുപ്രിയ - കെ.രോഹിണി, എം.കെ.ഫാത്തിമ നിയ- ടി.ജിത്യ ടീമുകൾ മൂന്നാംസ്ഥാനം പങ്കിട്ടു. ഗായകരായ കെ.പി.അബിൻ കൃഷ്ണ, എ.മുഹമ്മദ് ഹിഷാം എന്നിവർ മുഖ്യാതിഥിയകളായിരുന്നു.
പ്രധാനാധ്യാപകൻ പി.ടി.ബിജു സമ്മാനവിതരണം നിർവഹിച്ചു. മാപ്പിളപ്പാട്ട് മത്സരം, നൃത്തം, ഗാനമേള, ചിത്രീകരണം എന്നിവയും ആഘോഷത്തിനു കൊഴുപ്പേകി. നെയ്ച്ചോറും കടായ് ചിക്കനും ഉൾപ്പെടെയുള്ള സ്നേഹവിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്.