സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി
1565288
Friday, June 6, 2025 5:46 AM IST
കൊളത്തൂർ: കൊളത്തൂർ ജനമൈത്രി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണവും ഫസ്റ്റ് എയ്ഡ്കിറ്റ് വിതരണവും നടത്തി. കൊളത്തൂർ എസ്ഐ ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.
ജനമൈത്രി ചാർജ് ഓഫീസർ എസ്ഐ ജഗദീഷൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഖാലിദ്, സിദ്ദീഖ്, ഷാനിൽ, ദിവ്യ, സജിനി, കൊളത്തൂർ ജനമൈത്രി ബീറ്റ് ഓഫീസർ ബൈജു ഒതുക്കുങ്ങൽ എന്നിവർ പ്രസംഗിച്ചു. മലപ്പുറം പോലീസിലെ മോട്ടിവേഷൻ സ്പീക്കറും വേങ്ങര സ്റ്റേഷനിലെ എസ്ഐയുയ സുരേഷ് ക്ലാസെടുത്തു.
എംഇഎസ് മെഡിക്കൽ കോളജ് പ്രോജക്ട് ഓഫീസർ ലത്തീഫ് സ്കൂളിലെ അധ്യാപകർക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം ചെയ്തു. നാല് സ്കൂളുകളിൽ നിന്നായി 400 ലേറെ വിദ്യാർഥികൾ ഓണപ്പുട വിഎം ഓഡിറ്റോറിയൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.