എൻസിപി നേതൃയോഗം നടത്തി
1564304
Monday, June 2, 2025 5:39 AM IST
നിലന്പൂർ: നിലന്പൂരിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർഥി എം. സ്വരാജിന്റെ വിജയത്തിനായി മുഴുവൻ എൻസിപി പ്രവർത്തകരും മുന്നിട്ടിറങ്ങുവാൻ നിലന്പൂരിൽ ചേർന്ന നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു.
നിലന്പൂർ ഗ്രീൻ ആർട്ട് ഓഡിറ്റോറിയത്തിൽ നടത്തിയ യോഗം എൻസിപി-എസ് സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബന്ധങ്ങൾ ഉപയോഗിച്ച് വോട്ട് വിഹിതം വർധിപ്പിക്കാൻ കഴിയണമെന്നും പൊതുജനങ്ങളുടെ വിഷയം പഠിച്ച് ഇടപെടാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വനംമന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.എ. റസാക്ക് മൗലവി,
ടി.എൻ. ശിവശങ്കരൻ, പി.വി. അജ്മൽ, ഇ.എ. മജീദ്, മുക്കം മുഹമ്മദ്, പരുന്തൻ നൗഷാദ്, അഡ്വ. മോഹൻദാസ്, പി.ഷാഹുൽ ഹമീദ്, കെ.വി. തോമസ്, എം.സി. ഉണ്ണികൃഷ്ണൻ, യു.പി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.