കുട്ടികളിലെ ദുശീലങ്ങളെ ലഘൂകരിച്ച് കാണരുതെന്ന് സിവിൽ ജഡ്ജ്
1564797
Wednesday, June 4, 2025 6:20 AM IST
മഞ്ചേരി: കുട്ടികളിലുണ്ടാകുന്ന ദുശീലങ്ങളെ ലഘൂകരിച്ച് കാണരുതെന്ന് സീനിയർ ഡിവിഷൻ സിവിൽ ജഡ്ജും ജില്ലാ നിയമസേവന അഥോറിറ്റി സെക്രട്ടറിയുമായ എം. ഷാബിർ ഇബ്രാഹിം അഭിപ്രായപ്പെട്ടു. മഞ്ചേരി യതീംഖാന എച്ച്എസ് സ്കൂളിന്റെ സഹകരണത്തോടെ ജില്ലാ നിയമസേവന അഥോറിറ്റി ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച നിയമബോധന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടർന്ന് റിസോഴ്സ്പേഴ്സണ്‍ അഡ്വ. ജി. ജയസൂര്യൻ നിയമാവബോധന ക്ലാസെടുത്തു. എച്ച്എം യതീംഖാന സംഘം മാനേജർ വല്ലാഞ്ചിറ കുഞ്ഞിമൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് മുഹമ്മദലി, പിടിഎ പ്രസിഡന്റ് വല്ലാഞ്ചിറ സക്കീർ എന്നിവർ പ്രസംഗിച്ചു.
റിസോഴ്സ്പേഴ്സണ്‍ അഡ്വ. പി.ഡി. ജോയ് അധ്യാപകർക്കായി ക്ലാസെടുത്തു. പ്രധാനാധ്യാപകൻ അൻവർ ഷക്കീൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശിഹാർ, ഉപപ്രധാനാധ്യാപകൻ മുജീബ് എന്നിവർ സംസാരിച്ചു. പാരാലീഗൽ വോളണ്ടിയർ സാജിത നേതൃത്വം നൽകി.