ഗതാഗതക്കുരുക്ക് : അങ്ങാടിപ്പുറം വഴിയുള്ള ബസുകൾ സർവീസ് നിർത്തുന്നു
1568304
Wednesday, June 18, 2025 4:54 AM IST
പെരിന്തൽമണ്ണ: കോഴിക്കോട് - പാലക്കാട് ദേശീയപാതയിലെ അങ്ങാടിപ്പുറം കേന്ദ്രീകരിച്ചുള്ള ഗതാഗത കുരുക്ക് കാരണം സമയത്തിന് ഓടിയെത്താൻ കഴിയാത്തതിനാൽ ഇതുവഴിയുള്ള സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു. സമയനഷ്ടം കാരണം ബസുകൾക്ക് പെരിന്തൽമണ്ണ മൂസക്കുട്ടി മെമ്മോറിയൽ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാൻ മിക്ക ദിവസങ്ങളിലും കഴിയുന്നില്ല. ഇത് ബസ് ഉടമകൾക്കും ജീവനക്കാർക്കും സാന്പത്തിക നഷ്ടമുണ്ടാക്കുന്നു.
25നകം ഈ വിഷയത്തിൽ അധികൃതർ നടപടി സ്വീകരിക്കാത്തപക്ഷം 26 മുതൽ അങ്ങാടിപ്പുറം വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ സർവീസുകൾ നിർത്തി അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്ന് ബസുടമകളുടെ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
പണിമുടക്കുമായി ബന്ധപ്പെട്ട് അധികൃതർക്ക് നോട്ടീസ് നൽകി. സമര പ്രഖാപ്യനത്തിന് ബസ് ജീവനക്കാരുടെ സിഐടിയു യൂണിയൻ പ്രതിനിധികൾ ഐക്യദാർഢൃം പ്രകടിപ്പിച്ചു.
സംയുകതമായാണ് സമര പ്രഖ്യാപനം. യോഗത്തിൽ പ്രസിഡന്റ് സി. ഹംസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മുഹമ്മദലിഹാജി, സഫാന മുഹമ്മദലി, പാസ്കോ സഫീർ, പി. ജബ്ബാർ, സുൽഫി, ക്ലാസിക് ഇബ്രാഹിം, ഷംസു, മദീനബാപ്പു, വിശ്വൻ എന്നിവർ പ്രസംഗിച്ചു.