പുഴക്കാട്ടിരി പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തി
1568307
Wednesday, June 18, 2025 4:54 AM IST
പുഴക്കാട്ടിരി: പാലൂർക്കോട്ട മേഖലയിലെ ചെങ്കൽ ഖനനം നിർത്തിവക്കുക, പാലൂർക്കോട്ട വെള്ളച്ചാട്ടം സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പുഴക്കാട്ടിരി ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു.
മങ്കട ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഉണ്ണി പാതിരിക്കോട് അധ്യക്ഷനായിരുന്നു. എം.പി. കൈരളി, പി.ടി. ബഷീർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, കെ.ടി. ജയദേവൻ എന്നിവർ പ്രസംഗിച്ചു.