എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Saturday, March 25, 2023 11:56 PM IST
വ​ട​ക​ര: 10.08 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് വ​ട​ക​ര​യി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. ഏ​റാ​മ​ല പ​യ്യ​ത്തൂ​ര്‍ ക​ണ്ട​ന്‍​ക​ണ്ടി താ​ഴ​ക്കു​നി സി.​കെ.​അ​ഷ്‌​ക്ക​റി​നെ​യാ​ണ് (30) വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പു​തി​യ സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തെ ശ്രീ​മ​ണി ബി​ല്‍​ഡിം​ഗി​നു സ​മീ​പം കാ​ണ​പ്പെ​ട്ട അ​ഷ്‌​ക്ക​റി​നെ ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്. ബ​സ് തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ള്‍​ക്ക് വി​ല്യാ​പ്പ​ള്ളി​യി​ല്‍ എ​ത്തി​ക്കാ​ന്‍ മ​റ്റൊ​രു ബ​സ് തൊ​ഴി​ലാ​ളി​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യ​തെ​ന്നു പ​റ​യു​ന്നു.

എ​സ്‌​ഐ നൗ​ഷാ​ദും സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ഷാ​ജി.​വി.​വി, ബി​നീ​ഷ്.​വി.​സി, അ​ഗി​ലേ​ഷ്, ദീ​പ​ക്ക്, പ്ര​ജീ​ഷ് എ​ന്നി​വ​രും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.