ചെറിയ പെരുന്നാൾ ദിനത്തിൽ വിശ്വാസികൾക്കൊപ്പം സമയം ചെലവഴിച്ച് എളമരം കരീം
1415741
Thursday, April 11, 2024 5:16 AM IST
കോഴിക്കോട്: ചെറിയ പെരുന്നാൾ ദിനത്തിലും തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ തിരക്കിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം.
ഔദ്യോഗിക പര്യടനം ഇല്ലെങ്കിലും കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ വിവിധ വീടുകളും പ്രമുഖ വ്യക്തികളെയും സന്ദർശിച്ചു. രാവിലെ കടപ്പുറത്തെ സംയുക്ത ഈദ് ഗാഹിലെത്തി വിശ്വാസികൾക്കും മത നേതാക്കൾക്കുമൊപ്പം സമയം ചെലവഴിച്ചു. കെഎൻഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചു.
പെരുന്നാൾ നിസ്കാരത്തിനെത്തിയവരുമായി സൗഹൃദം പങ്കിട്ടു. ഉച്ചയ്ക്കു ശേഷം സൗത്ത് മണ്ഡലത്തിലെ വിവിധ വീടുകൾ സന്ദർശിച്ചു. എൽഡിഎഫ് നേതാക്കളായ എ. പ്രദീപ് കുമാർ, ടി.പി. ദാസൻ, സി.പി. മുസാഫർ അഹമ്മദ്, എൽ. രമേശൻ, നൗഷാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.