മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലെ അ​ന​ര്‍​ഹ​ര്‍: പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വി​വ​രം അ​റി​യി​ക്കാം
Thursday, September 29, 2022 12:46 AM IST
കാ​സ​ർ​ഗോ​ഡ്: ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി​യു​ടെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലെ അ​ന​ര്‍​ഹ​രെ ക​ണ്ടെ​ത്തു​ന്നു. അ​ന​ര്‍​ഹ​രു​ടെ കാ​ര്‍​ഡു​ക​ള്‍ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന്‍റെ​യും അ​ര്‍​ഹ​രാ​യ കു​ടും​ബ​ങ്ങ​ളെ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എ​ന്‍.​ജെ.​ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​ര്‍, റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ആ​ണ് ഓ​പ്പ​റേ​ഷ​ന്‍ യെ​ല്ലോ എ​ന്ന പേ​രി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റ ഭാ​ഗ​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന 9188527301 എ​ന്ന ന​മ്പ​റി​ലും 1967 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്പ​റി​ലും അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡ് കൈ​വ​ശം വ​യ്ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യി​ക്കാ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.