എൻസിഡി ക്ലിനിക് ആരംഭിച്ചു
1227183
Monday, October 3, 2022 12:50 AM IST
കാഞ്ഞങ്ങാട്: പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കെട്ടിടത്തിൽ എൻസിഡി ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ജില്ലാ ആശുപത്രി മനോരോഗ വിദഗ്ധൻ ഡോ. ശ്രീജിത്ത് കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ മാസവും ഒന്നാം തീയതി രാവിലെ ഒന്പതു മുതൽ 10 വരെയായിരിക്കും ക്ലീനിക്കിന്റെ പ്രവർത്തനം. പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് ടി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. എം.ശ്രീകണ്ഠൻ നായർ, സി.കുഞ്ഞിരാമൻ നായർ, കെ. ഗോകുലാനന്ദൻ, നാസർ കൊളവയൽ, പി.വി.ബാലൻ, എസ്.ചിന്താമണി, എച്ച്.ചാന്ദിനി, കെ.ശശികല, കെ.ടി.ജോഷിമോൻ, പി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.