എടിഎം കൊള്ളയടിക്കാൻ ശ്രമം
1227188
Monday, October 3, 2022 12:50 AM IST
കാഞ്ഞങ്ങാട്: എടിഎം കൊള്ളയടിക്കാൻ ശ്രമം. പുതിയകോട്ടയിലെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം സെന്ററിലാണ് കവർച്ചാ ശ്രമമുണ്ടായത്. രാത്രി 12.57ന് ഒരാൾ കവർച്ച നടത്തുന്ന സിസിടിവി ദ്യശ്യം ലഭിച്ചിട്ടുണ്ട്. കവർച്ചക്കാരൻ മാസ്ക് ധരിച്ചിരുന്നു.പുറത്ത് നിന്നും ആള ക്കമുണ്ടായപ്പോൾ കവർച്ചക്കാരൻ രക്ഷപ്പെടുകയായിരുന്നു. മെഷീനിന്റെ ഡോർ തകർത്തിട്ടുണ്ട്. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്കിന്റെ ബ്രാഞ്ച് മാനേജർ അരുൺ പ്രകാശ് പറഞ്ഞു. ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
പ്രൊബേഷന്‍
അസിസ്റ്റന്റ് ഒഴിവ്
കാസര്‍ഗോഡ്: സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം 19ന് രാവിലെ 9.30ന് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നടക്കും. യോഗ്യത എംഎസ്ഡബ്ല്യു, സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം.
പ്രായപരിധി 40. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍: 04994 255366.