ജില്ലയോടുള്ള സര്‍ക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണം: ഉണ്ണിത്താന്
1228184
Friday, October 7, 2022 1:36 AM IST
കാഞ്ഞങ്ങാട്: ആരോഗ്യവിഷയത്തില്‍ ജില്ലയോടുള്ള സര്‍ക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ആവശ്യപ്പെട്ടു. ജില്ലയുടെ പേര് എയിംസ് പ്രപ്പോസലില്‍ ഉള്‍പ്പെടുത്തണമെന്നും ജില്ലയിലെ ആരോഗ്യ മേഖലയുടെ അരക്ഷിതാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ദയാബായിക്ക് ഐക്യദാര്‍ഢ്യം നേര്‍ന്ന് എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട്ട് നടത്തിയ ജീവന്‍രക്ഷാ റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നിന്നും ആരംഭിച്ച റാലി ടൗണ്‍ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭാ ചെയര്മാന് വി. ഗോപി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വി. വേലായുധന്, സി.കെ.വത്സലന്‍, കവി പ്രേമചന്ദ്രന് ചോമ്പാല, നാസര്‍ ചെര്‍ക്കളം, സലീം സന്ദേശം, ശരത്ത് മരക്കാപ്പ്, പി.സി. വിശ്വംഭരന് പണിക്കര്‍, ഷൈജ സായി, ഷിബിന്‍ ഉപ്പിലിക്കൈ,സൂര്യനാരായണ ഭട്ട്, ശ്രീനാഥ് ശശി, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, ലിസി കൊടവലം തുടങ്ങിയവര്‍ നേതൃത്വം നല്കി.