പയ്യന്നൂര്‍ സാഹിത്യോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
1244208
Tuesday, November 29, 2022 12:45 AM IST
പയ്യന്നൂർ: പയ്യന്നൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 23 മുതല്‍ 25 വരെ നടക്കുന്ന പയ്യന്നൂര്‍ സാഹിത്യോത്സവത്തിന്റെ ലോഗോ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രകാശനം ചെയ്തു. ജയ്പൂര്‍ സാഹിത്യോത്സവത്തിന്റേയും ദുബായ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റേയും മാതൃകയില്‍ ഗാന്ധി പാര്‍ക്ക്, പയ്യന്നൂര്‍ ടൗണ്‍ സ്ക്വയര്‍, ഗേള്‍സ് ഹൈസ്കൂള്‍, ബോയ്സ് ഹൈസ്കൂള്‍, ബിഇഎംഎല്‍പി സ്കൂള്‍ എന്നീ അഞ്ച് വേദികളിലായാണ് സാഹിത്യോത്സവം നടക്കുക. സംസ്ഥാനത്തിനകത്തും പുറത്തുള്ള സാഹിത്യ പ്രതിഭകള്‍ പങ്കെടുക്കും.
പയ്യന്നൂര്‍ എ.കെ. കൃഷ്ണന് മാസ്റ്റര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ ടി.ഐ. മധുസൂദനന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ടി.വി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സി.ജയ, വി. ബാലന്, ടി. വിശ്വനാഥന്, ടി.പി. സമിറ, വി.വി. സജിത, കൗണ്‍സിലര്‍മാരായ എം.പ്രസാദ്, ഇഖ്ബാല്‍ പോപ്പുലര്‍ എന്നിവര്‍ പങ്കെടുത്തു.