മലനാട് സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണം: കോണ്‍ഗ്രസ്
1244450
Wednesday, November 30, 2022 12:47 AM IST
രാജപുരം: മാലക്കല്ല് മലനാട് സൊസൈറ്റിയിലെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്. സാമ്പത്തിക ക്രമക്കേടുകള്‍ക്ക് ചുക്കാന്‍ പിടിച്ച കഴിഞ്ഞ രണ്ടു ഭരണസമിതികള്‍ക്കും അവയ്ക്ക് നേതൃത്വം നല്കിയ സിപിഎം നേതാക്കള്‍ക്കുമെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സൊസൈറ്റിയുമായി ബന്ധപ്പെട്ട എല്ലാ അനധികൃത ഇടപാടുകളും അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മലനാട് സൊസൈറ്റിയില്‍ ചിട്ടിയില്‍ ചേര്‍ന്നവരുടെയും സ്ഥിര നിക്ഷേപകരുടെയും പണം തിരികെ നല്‍കാത്തപക്ഷം പൊതുപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം കൃഷിഭവനിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും കെ.കെ.നാരായണന് ഉദ്ഘാടനം ചെയ്തു. എം.എം.സൈമണ്‍ അധ്യക്ഷത വഹിച്ചു. ഹരീഷ് പി.നായര്‍ മുഖ്യപ്രഭാഷണം നടത്തി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്, പി.സി തോമസ്, ജോസ് മാവേലി, ബി.അബ്ദുള്ള, ഒ.ടി ചാക്കോ, ജോണി പെരുമാനൂര്‍, പി.ഗീത, വി.കെ.ബാലകൃഷ്ണന്, സജി പ്ലാച്ചേരി, കെ.ഗോപി, പി.എല്‍ റോയി, സി.രേഖ, വിനോദ് എടക്കടവ്, ബി.രമ, ജയരാജ് എബ്രഹാം, സുന്ദരന്‍ ഒരള, സന്തോഷ് വി.ചാക്കോ, ഗിരീഷ് നീലീമല എന്നിവര്‍ പ്രസംഗിച്ചു.