ബ്യൂട്ടീഷ്യന്മാരുടെ തൊഴില്‍ ചമയകലയായി അംഗീകരിക്കണമെന്നാവശ്യം
1244452
Wednesday, November 30, 2022 12:47 AM IST
കാസര്‍ഗോഡ്: ബ്യൂട്ടീഷ്യന്മാര് ചെയ്യുന്ന മേക്കപ്പ് ജോലി സംഗീതനാടക അക്കാദമി ചമയകലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവാരമില്ലാത്ത ബ്യൂട്ടീഷ്യന് കോഴ്സുകള്‍ നിര്‍ത്തലാക്കുക, വ്യാജ കോസ്മെറ്റിക്സിനെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ആര്യനാട് മോഹനന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.പി.സരസ്വതി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ടി.സിനിമോള്‍ മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി സി.പി.സരസ്വതി - പ്രസിഡന്റ്, ബിന്ദു വേണു - വൈസ് പ്രസിഡന്റ്, ബബിത മാത്യു - സെക്രട്ടറി, ഉഷ കൃഷ്ണന് - ജോ.സെക്രട്ടറി, നിര്‍മല തോമസ് - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.