കെഎസ്ആര്‍ടിസി ജീവനക്കാരന് ലോറിയിടിച്ച് മരിച്ചു
1244544
Wednesday, November 30, 2022 10:21 PM IST
മഞ്ചേശ്വരം: തലപ്പാടി ടോള്‍ ഗേറ്റിന് സമീപം നടന്നുപോകുകയായിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരന് ലോറിയിടിച്ച് മരിച്ചു. കാസര്‍ഗോഡ് ഡിപ്പോയിലെ താത്കാലിക ജീവനക്കാരന് ആദൂര്‍ സ്വദേശി വസന്ത്കുമാര്‍ റായി (55)ആണ് മരിച്ചത്. സംഭവം നടന്നത് കര്‍ണാടകയുടെ പരിധിയിലായതിനാല്‍ മംഗളൂരു ട്രാഫിക് പൊലീസ് കേസെടുത്തു. അപകടം വരുത്തിയ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.