ജില്ലാ സമ്മേളനം
1262131
Wednesday, January 25, 2023 1:02 AM IST
പിലിക്കോട്: കുടിവെള്ളം പോലും വില്പനച്ചരക്കാക്കി ജല അഥോറിറ്റിയെ സ്വകാര്യവത്കരിക്കാനുള്ള സംസ്ഥാന സര്ക്കാര് നീക്കം ചെറുക്കുമെന്ന് കേരള വാട്ടര് അഥോറിറ്റി സ്റ്റാഫ് അസോസിയേഷന് (ഐഎന്ടിയുസി) ജില്ല സമ്മേളനം.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിനോദ് കുമാര് അരമന അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല് സെക്രട്ടറി പി.ബിജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.വി.വേണുഗോപാലന്, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.സഞ്ജയ്, കണ്ണൂര് ജില്ലാ സെക്രട്ടറി വി.പി.റെജി, എം.പത്മനാഭന്, എം.വി.സുരേഷ് കുമാര്, പ്രഭാകരന് കരിച്ചേരി എന്നിവര് പ്രസംഗിച്ചു.