റാണിപുരം ദേവാലയത്തില് തിരുനാള് ഇന്ന് സമാപിക്കും
1262391
Thursday, January 26, 2023 12:49 AM IST
റാണിപുരം: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില് പരിശുദ്ധ ദേവമാതാവിന്റെ തിരുനാളാഘോഷങ്ങള്ക്ക് ഇന്ന് സമാപനം. ഇന്നലെ വികാരി ഫാ.ജോയി ഊന്നുകല്ലേല് ആഘോഷങ്ങള്ക്ക് കൊടിയേറ്റി. തുടര്ന്ന് ഫാ.ജോബിഷ് തടത്തിലിന്റെ കാര്മികത്വത്തില് വിശുദ്ധ കുര്ബാന നടന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് ഫാ.ജിസ്മോന് മഠത്തിലിന്റെ കാര്മികത്വത്തില് ആഘോഷമായ പാട്ടുകുര്ബാന. തുടര്ന്ന് വചനസന്ദേശം-ഫാ.മനോജ് എലിത്തടത്തില്, പരിശുദ്ധ കുര്ബാനയുടെ ആശീര്വാദം-ഫാ.ഷിജോ കുഴിപ്പള്ളില്. തുടര്ന്ന് സ്നേഹവിരുന്ന്.
കണ്ണന് പാട്ടാളി
അനുസ്മരണം 29ന്
കാഞ്ഞങ്ങാട്: നാട്യരന്തം കണ്ണന് പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് വാര്ഷിക അനുസ്മരണ സമ്മേളനവും പുരസ്കാര സമര്പ്പണവും 29നു തച്ചങ്ങാട് ബിആര്ഡിസി സാംസ്കാരികകേന്ദ്രത്തില് നടക്കും. രാവിലെ 11നു കുടുംബസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 4.30ന് നടക്കുന്ന അനുസ്മരണ-പുരസ്കാര സമര്പ്പണസമ്മേളനം സി.എച്ച്.കുഞ്ഞമ്പു എം എല്എ ഉദ്ഘാടനം ചെയ്യും. കണ്ണന് പാട്ടാളിയുടെ പേരിലുള്ള നാട്യാചാര പുരസ്കാരം സദനം രാമന്കുട്ടി ആശാന് സംഗീത നാടക അക്കാദമി ചെയര്മാന് മട്ടന്നൂര് ശങ്കരന്കുട്ടി സമ്മാനിക്കും. പത്രസമ്മേളനത്തില് ട്രസ്റ്റ് ചെയര്മാന് എ.എം.ശ്രീധരന്, കെ.ദാമോദരന്, കെ.വേണുഗോപാലന് എന്നിവര് സംബന്ധിച്ചു.