കുടിശിക അനുവദിക്കണം: കെഎസ്എസ്പിയു
1262967
Sunday, January 29, 2023 12:27 AM IST
വരക്കാട്: പെന്ഷന് പരിഷ്കരണ കുടിശിക രണ്ടു ഗഡുവും ക്ഷാമബത്ത കുടിശിക നാലു ഗഡുവും ഉടന്‍ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് വെസ്റ്റ് എളേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗം എ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഏബ്രഹാം ടി.ജോണ്‍ അധ്യക്ഷത വഹിച്ചു. വി.രവീന്ദ്രന്, എം.വി.രാഘവന്, കെ.സുകുമാരന്‍, കെ.ജെ.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ഏബ്രഹാം ടി.ജോണ്‍ (പ്രസിഡന്റ്), ടി.കെ.ചന്ദ്രമ്മ, സി.എം.ബേബി, വി.ബി.രവീന്ദ്രന് നായര്‍ (വൈസ് പ്രസിഡന്റുമാര്‍), പി.എ.സെബാസ്റ്റ്യന്‍ (സെക്രട്ടറി), സി.വി.രാജന്, വി.ചന്ദ്രന്, ലിസമ്മ ജോസഫ് (ജോയിന്റ് സെക്രട്ടറിമാര്‍), കെ.എ.കൃഷ്ണന് (ട്രഷറര്‍).