അട്ടക്കണ്ടം ഏരംകുന്ന് മലയില്‍ ക്വാറി തുടങ്ങുന്നതിനെതിരെ പ്രതിഷേധം
1263257
Monday, January 30, 2023 12:42 AM IST
അട്ടക്കണ്ടം: കോടോം-ബേളൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ അട്ടക്കണ്ടം ഏരംകുന്ന് മലയില്‍ പുതുതായി ക്വാറിയും ക്രഷറും തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. അട്ടക്കണ്ടം, ചീരോല്‍, പടയംകല്ല്, കോളിയാര്‍, ബീബനടി, മാണിയൂര്‍, ഏരംകുന്ന്, സര്‍ക്കാരി, തേറംകല്ല്, എരളാല്‍, ക്ലിനിപാറ തുടങ്ങിയ പ്രദേശങ്ങളിലെ ജനജീവിതത്തിനും ആവാസവ്യവസ്ഥയ്ക്കും ദോഷകരമായ പദ്ധതിയെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന പ്രഖ്യാപനവുമായി ഭരണപക്ഷ സംഘടനകളുള്‍പ്പെടെ രംഗത്തെത്തി.
ഏരംകുന്ന്, സര്‍ക്കാരി, കോളിയാര്‍, ചീരോല്‍, പടയംകല്ല് എന്നീ പട്ടികവര്‍ഗ കോളനികളില്‍ നിന്നും 500 മീറ്ററില്‍ താഴെ ദൂരം മാത്രമാണ് ക്വാറി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ളത്. 200 മീറ്റര്‍ ദൂരത്തിനുള്ളില്‍ നൂറിലധികം വീടുകളും അട്ടക്കണ്ടം ഗവ. എല്‍പി സ്കൂള്‍, സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്,
അങ്കണവാടി, മാണിയൂര്‍ മഹാദേവ ക്ഷേത്രം, മുത്തപ്പന് മടപ്പുര തുടങ്ങിയവയും മൂന്ന് പഞ്ചായത്ത് റോഡുകളും തോടുകളുമുണ്ട്. ജനവാസ മേഖലയില്‍ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
ഏരംകുന്ന് മലയില്‍ ക്വാറിയും ക്രഷറും തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) അട്ടക്കണ്ടം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കര്‍ഷകസംഘം ഏരിയ ട്രഷറര്‍ ബാനം കൃഷ്ണന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എം.പി. ജഗന്നാഥ്, സിഐടിയു ഏരിയ പ്രസിഡന്റ് കെ. കരുണാകരന് ഇരിയ, വി. രാജന് അട്ടക്കണ്ടം, സി.വി. സേതുനാഥ്, മധു കോളിയാര്‍, പി.വി. രാഹുല്‍, തമ്പാന്, കെ.എം. ദാമോദരന്‍, വിനോദ് ചീരോല്‍ എന്നിവര്‍ പ്രസംഗിച്ചു.