കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​മ​റി​ഞ്ഞ് ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു
Monday, January 30, 2023 10:39 PM IST
കാ​സ​ര്‍​ഗോ​ഡ്: ക​ര്‍​ണാ​ട​ക തൊ​ക്കോ​ട്ട് കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് ര​ണ്ടു കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​ര്‍ യ​ത്തീം​ഖാ​ന റോ​ഡി​ലെ സ​യ്യി​ദ്-​ആ​സ്യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ഹ​മ്മ​ദ് രി​ഫാ​യി സ​യ്യി​ദ് (25), ഉ​പ്പ​ള ഹി​ദാ​യ​ത്ത് ന​ഗ​റി​ലെ സ​ലീ​മി​ന്‍റെ മ​ക​ന്‍ ബാ​ഷ​ര്‍ (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന രേ​വ​തി, ഫാ​ത്തി​മ എ​ന്നി​വ​രെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ ഉ​പ്പ​ള ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ തൊ​ക്കോ​ട്ട് കൊ​ല്യ ദേ​ശീ​യ​പാ​ത​യി​ല്‍ വ​ച്ച് ഡി​വൈ​ഡ​റി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. കാ​റി​ന​ക​ത്ത് കു​ടു​ങ്ങി​യ​വ​രെ ഓ​ടി​ക്കൂ​ടി​യ പ​രി​സ​ര​വാ​സി​ക​ളാ​ണ് കാ​റി​ന്‍റെ ഭാ​ഗം വെ​ട്ടി​പ്പൊ​ളി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​പ്പോ​ഴേ​ക്കും രി​ഫാ​യി മ​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ബാ​ഷ​ര്‍ മ​രി​ച്ച​ത്. ദു​ബാ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന രി​ഫാ​യി ശ​നി​യാ​ഴ്ച​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.