തോ​ട്ട​ പൊ​ട്ടി​ച്ച് മീ​ന്‍ പി​ടി​ക്കു​ന്ന​താ​യി പ​രാ​തി
Wednesday, February 1, 2023 12:48 AM IST
രാ​ജ​പു​രം: പ​ന​ത്ത​ടി ത​ച്ച​ര്‍​ക​ട​വ് പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തോ​ട്ട​പൊ​ട്ടി​ച്ച് അ​ന​ധി​കൃ​ത മീ​ന്‍ പി​ടി​ത്തം വ്യാ​പ​ക​മാ​യ​താ​യി പ​രാ​തി.
വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ പു​ലി​ക്ക​ട​വ്, ത​ച്ച​ര്‍​ക​ട​വ്, പ​ന​ക്ക​യം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ കു​ടി​വെ​ള്ള​ത്തി​നും കു​ളി​ക്കു​ന്ന​തി​നും അ​ല​ക്കു​ന്ന​തി​നു​മെ​ല്ലാം ആ​ശ്ര​യി​ക്കു​ന്ന ക​ട​വു​ക​ള്‍​ക്ക സ​മീ​പ​ത്താ​ണ് വ്യാ​പ​ക​മാ​യി തോ​ട്ട പൊ​ട്ടി​ച്ച് വെ​ള്ളം മ​ലി​ന​മാ​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.