ഏ​ഴേ​ക്ക​ര്‍ സ​ര്‍​ക്കാ​ര്‍ ഭൂ​മി ഗോ​ഡൗ​ണ്‍ നി​ര്‍​മാ​ണ​ത്തി​നാ​യി കൈ​മാ​റി
Monday, February 6, 2023 12:09 AM IST
കാ​സ​ര്‍​ഗോ​ഡ്: കൊ​ള​ത്തൂ​ര്‍ വി​ല്ലേ​ജി​ല്‍ ഏ​ഴേ​ക്ക​ര്‍ സ​ര്‍​ക്കാ​ര്‍ ഭൂ​മി​കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ സെ​ന്‍​ട്ര​ല്‍ വെ​യ​ര്‍ ഹൗ​സിം​ഗ് കോ​ര്പ​റേ​ഷ​ന് 30 വ​ര്‍​ഷ​ത്തെ പാ​ട്ട വ്യ​വ​സ്ഥ​യി​ല്‍ ഗോ​ഡൗ​ണ്‍ നി​ര്‍​മാ​ണ​ത്തി​നാ​യി കൈ​മാ​റി​. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി ഭൂ​മി കൈ​മാ​റി​യ​ത്. സെ​ന്‍​ട്ര​ല്‍ വെ​യ​ര്‍ ഹൗ​സിം​ഗ് കോ​ര്‍​പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ കെ.​വി. പ്ര​ദീ​പ്കു​മാ​റും റീ​ജി​യ​ണ​ല്‍ മാ​നേ​ജ​ര്‍ ബി.​ആ​ര്‍.​മ​നീ​ഷും ഏ​റ്റു​വാ​ങ്ങി. എ​ഡി​എം എ.​കെ.​രാ​മേ​ന്ദ്ര​ന്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​ആ​ര്‍) ജ​ഗി​പോ​ള്‍, കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക് ത​ഹ​സി​ല്‍​ദ​ര്‍ കെ.​എ.​സാ​ദി​ഖ് പാ​ഷ, കൊ​ള​ത്തൂ​ര്‍ വി​ല്ല​ജ് ഓ​ഫീ​സ​ര്‍ ശ​ശി, സെ​ന്‍​ട്ര​ല്‍ വെ​യ​ര്‍ ഹൗ​സിം​ഗ് കോ​ര്‍​പ​റേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഷാ​ജ​ന്‍ ഭാ​സ്‌​ക​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
20 കോ​ടി രൂ​പ​യോ​ളം ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന വെ​യ​ര്‍​ഹൗ​സി​നു 1,86,000 വി​സ്തീ​ര്‍​ണം ഉ​ണ്ടാ​കും. ക​ര്‍​ഷ​ക​ര്‍​ക്ക് 30 ശ​ത​മാ​ന​വും കോ​-ഓ​പ്പ​റേ​റ്റീ​വ് സെ​ക്ട​ര്‍​ക്കു 10 ശ​ത​മാ​ന​വും വാ​ട​ക​യി​ന​ത്തി​ല്‍ കി​ഴി​വ് സെ​ന്‍​ട്ര​ല്‍ വെ​യ​ര്‍ ഹൗ​സിം​ഗ് കോ​ര്‍​പ​റേ​ഷ​ന്‍ ന​ല്‍​കും.​ ക​ച്ച​വ​ട​ക്കാ​ര്‍, ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു​മേ​ഖ​ല​സ്ഥാ​പ​ന​ങ്ങ​ള്‍ സി​വി​ല്‍​സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍, ബീ​വ​റേ​ജ്സ് കോ​ര്‍​പ​റേ​ഷ​ന്‍, മെ​ഡി​ക്ക​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍, ഫു​ഡ് കോ​ര്‍​പ​റേ​ഷ​ന്‍, തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മി​ത​മാ​യ നി​ര​ക്കി​ല്‍ സം​ഭ​ര​ണ സൗ​ക​ര്യം ന​ല്‍​കു​ക എ​ന്നു​ള്ള​താ​ണ് ഈ ​പു​തി​യ സം​ര​ഭം ല​ക്ഷ്യ​മി​ടു​ന്ന​ത്.