ചി​റ്റാ​രി​ക്കാ​ല്‍ അ​ന്താ​രാ​ഷ്‌ട്ര ച​ല​ച്ചി​ത്ര​മേ​ള നാ​ളെ
Tuesday, February 7, 2023 12:55 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ചി​റ്റാ​രി​ക്കാ​ല്‍ ഫൈ​ന്‍ ആ​ര്‍​ട്സ് സൊ​സൈ​റ്റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തും കാ​സ​ര്‍​ഗോ​ഡ് ഫി​ലിം സൊ​സൈ​റ്റി​യും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള നാ​ളെ. ചി​റ്റാ​രി​ക്കാ​ല്‍ വ്യാ​പാ​ര​ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന സി​നി​മാ പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. രാ​വി​ലെ 9.30 മു​ത​ല്‍ അം​ബ്ര​ല്ല, ത​ട്ടു​മ്പൊ​റ​ത്ത​പ്പ​ന്‍, സി​നി​മാ ടി​ക്ക​റ്റ്, എ ​ചെ​യ്റി ടെ​യ്്‍‌ല, നൈ​ബേ​ഴ്സ്, ടു ​സൊ​ല്യൂ​ഷ​ന്‍​സ് ഫോ​ര്‍ വ​ണ്‍ പ്രോ​ബ്ലം, റൈ​സ് പ്ലേ​റ്റ്, 12ന് ​എ​ര്‍​ത്ത് സോം​ഗ്, ദ ​മോ​ഡേ​ണ്‍ ടൈം​സ്, 2.30നു ​ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍, അ​ഞ്ചി​ന് ഒ​റ്റാ​ല്‍, 7.30ന് ​തെ​യ്യാ​ട്ടം, ന്യൂ​ട്ട​ണ്‍ എ​ന്നീ സി​നി​മ​ക​ളാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം ഏ​ഴി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ച​ല​ച്ചി​ത്ര​താ​രം ചി​ത്ര നാ​യ​ര്‍ (ന്നാ ​താ​ന്‍ കേ​സ് കൊ​ട് ഫെ​യിം) വി​ശി​ഷ്ടാ​തി​ഥി​യാ​കും.