ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ക ഡോ. ​ടി.​സി. ജീ​ന​യ്ക്ക് വീ​ണ്ടും രാ​ജ്യാ​ന്ത​ര അം​ഗീ​കാ​രം
Sunday, March 19, 2023 1:44 AM IST
പി​ലി​ക്കോ​ട്: മു​ന്‍ വ​നി​താ ഫു​ട്‌​ബോ​ള്‍ താ​ര​വും പ​രി​ശീ​ല​ക​യു​മാ​യ ഡോ.​ ടി.​സി.​ ജീ​ന​യ്ക്ക് വീ​ണ്ടും രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ അം​ഗീ​കാ​രം.

ഗോ​ള്‍ കീ​പ്പ​ര്‍ പ​രി​ശീ​ല​ക​യെ​ന്ന നി​ല​യി​ല്‍ ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍, ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ എ​ന്നി​വ​യു​ടെ ലെ​വ​ല്‍ വ​ണ്‍ ലൈ​സ​ന്‍​സാ​ണ് ജീ​ന​യ്ക്ക് ല​ഭി​ച്ച​ത്. പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി മി​ന​ര്‍​വ അ​ക്കാ​ദ​മി​യി​ല്‍ ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ലെ​വ​ല്‍ വ​ണ്‍ പ​രീ​ക്ഷ​യി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

റ​ഫ​റി​യിം​ഗി​നു​ള്ള ലൈ​സ​ന്‍​സും ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ത്തി​നു​ള്ള സി, ​ഡി ലൈ​സ​ന്‍​സു​ക​ളും നേ​ര​ത്തേ നേ​ടി​യി​ട്ടു​ണ്ട്. 1990-96 കാ​ല​ഘ​ട്ട​ത്തി​ല്‍ കേ​ര​ള വ​നി​ത ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ ഗോ​ള്‍​കീ​പ്പ​റാ​യി​രു​ന്ന ജീ​ന 1996-97 വ​ര്‍​ഷം ദേ​ശീ​യ ടീ​മി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. അ​ണ്ണാ​മ​ലൈ സ​ര്‍​വ​ക​ലാ​ശാ​ല വ​നി​താ ഫു​ട്‌​ബോ​ള്‍ ടീം ​ക്യാ​പ്റ്റ​നാ​യി​രു​ന്നു. പി​ന്നീ​ട് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് കാ​യി​കാ​ധ്യാ​പ​ന​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി.

നി​ല​വി​ല്‍ കാ​സ​ര്‍​ഗോ​ഡ് ചെ​ര്‍​ക്ക​ള സൈ​ന​ബ് ബി​എ​ഡ് സെ​ന്‍റ​റി​ല്‍ കാ​യി​ക വി​ഭാ​ഗം അ​സി. പ്ര​ഫ​സ​റാ​ണ്. വ​നി​താ ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ന​ത്തി​നാ​യി തൃ​ക്ക​രി​പ്പൂ​രി​ല്‍ ആ​രം​ഭി​ച്ച ഡ്രീം ​ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക​യു​മാ​ണ്.

എം​ആ​ര്‍​സി താ​ര​വും ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ക​നും സം​ഘാ​ട​ക​നു​മാ​യി​രു​ന്ന കാ​ലി​ക്ക​ട​വി​ലെ ടി.​പി.​ വി​ജ​യ​രാ​ഘ​വ​ന്‍റെ​യും റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക പി.​ ശാ​ന്ത​കു​മാ​രി​യു​ടെ​യും മ​ക​ളാ​ണ്.