നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ ബ​ജ​റ്റി​ല്‍ വി​ക​സ​ന-ക്ഷേ​മ​ പ​ദ്ധ​തി​ക​ള്‍​ക്ക് ഊ​ന്ന​ല്‍
Sunday, March 19, 2023 1:44 AM IST
നീ​ലേ​ശ്വ​രം: ന​ഗ​ര​ത്തി​ന്‍റെ ചി​ര​കാ​ല ആ​വ​ശ്യ​ങ്ങ​ളാ​യ വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍​ക്കും ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല്‍ മേ​ഖ​ല​ക​ള്‍​ക്കും പ​രി​ഗ​ണ​ന ന​ല്‍​കി ന​ഗ​ര​സ​ഭ​യു​ടെ ബ​ജ​റ്റ്. 74, 63, 74, 976 രൂ​പ വ​ര​വും 73,10,13,656 രൂ​പ ചെ​ല​വും 1,53,61,320 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി.​ മു​ഹ​മ്മ​ദ് റാ​ഫി അ​വ​ത​രി​പ്പി​ച്ച​ത്. ചെ​യ​ര്‍ ​പേ​ഴ്‌​സ​ണ്‍ ടി.​വി.​ ശാ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ന്‍​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന് 18 കോ​ടി രൂ​പ​യു​ടെ കെ​യു​ആ​ര്‍​ഡി​എ​ഫ്‌​സി വാ​യ്പ​യ്ക്ക് പു​റ​മേ ന​ഗ​ര​സ​ഭാ വി​ഹി​ത​മാ​യി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ക്കും. നീ​ലേ​ശ്വ​രം പു​ഴ​യോ​ര​ത്ത് മൂ​ന്ന് നി​ല​ക​ളി​ലാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന പു​തി​യ ന​ഗ​ര​സ​ഭാ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ല്‍ ലി​ഫ്റ്റ്, ഫ​യ​ര്‍ ആ​ന്‍​ഡ് സേ​ഫ്റ്റി സം​വി​ധാ​ന​ങ്ങ​ള്‍​ക്കാ​യി 63 ല​ക്ഷ​വും സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ ഓ​ഫീ​സ്, ഫ​ര്‍​ണി​ച്ച​ര്‍ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യി ഒ​രു കോ​ടി​യും സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കാ​ന്‍ അഞ്ച് ല​ക്ഷ​വും വ​ക​യി​രു​ത്തി.
പു​തി​യ റോ​ഡു​ക​ള്‍​ക്കും ഓ​വു​ചാ​ലു​ക​ള്‍​ക്കും ഒ​രു കോ​ടി​യും വി​വി​ധ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ര​ണ്ടു കോ​ടി​യും ടൗ​ണി​ലെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 50 ല​ക്ഷ​വും രാ​ജാ റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 10 ല​ക്ഷ​വും അ​നു​വ​ദി​ക്കും. പു​തി​യ തെ​രു​വു വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ 10 ല​ക്ഷ​വും നി​ല​വി​ലു​ള്ള തെ​രു​വു വി​ള​ക്കു​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് 20 ല​ക്ഷ​വും നീ​ക്കി​വ​ച്ചു. മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍​നി​ന്ന് ര​ണ്ടു കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​ല്‍ അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കും.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് പ​ദ്ധ​തി​ക്കാ​യി 50 ല​ക്ഷം രൂ​പ​യും പാ​ലി​യേ​റ്റീ​വ് പ​ദ്ധ​തി​ക്ക് 20 ല​ക്ഷ​വും അ​നു​വ​ദി​ക്കും. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ അ​ക​റ്റാ​ന്‍ പ​ടി​ഞ്ഞാ​റ്റം കൊ​ഴു​വ​ലി​ല്‍ ഹെ​ല്‍​ത്ത് പാ​ര്‍​ക്ക് സ്ഥാ​പി​ക്കാ​ന്‍ 10 ല​ക്ഷം അ​നു​വ​ദി​ക്കും. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ 5000 വ​നി​ത​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ആ​ര്‍​ത്ത​വ ക​പ്പ് വി​ത​ര​ണം ചെ​യ്യും.

പ​ഠ​ന​ത്തി​ല്‍ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ധി​ക പ​രി​ശീ​ല​ന​ത്തി​നാ​യി മി​ക​വ് പ​ദ്ധ​തി ന​ട​പ്പാ​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ന​സി​ക സ​മ്മ​ര്‍​ദം ഒ​ഴി​വാ​ക്കാ​ന്‍ കൗ​ണ്‍​സ​ലിം​ഗും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ക​രാ​ട്ടെ പ​രി​ശീ​ല​ന​വും ന​ട​പ്പാ​ക്കും. സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ സ്മാ​ര്‍​ട്ട് ക്ലാ​സ് മു​റി​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ 10 ല​ക്ഷം രൂ​പ ന​ല്‍​കും.

വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്കാ​യി മൂ​ന്ന് കോ​ടി​യോ​ളം രൂ​പ മാ​റ്റി​വെ​ച്ചു. കോ​ട്ട​പ്പു​റം ഹൗ​സ് ബോ​ട്ട് ടെ​ര്‍​മി​ന​ലി​ലി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി അ​ഴി​ത്ത​ല, മു​ണ്ടേ​മ്മാ​ട്, പൊ​ടോ​ത്തു​രു​ത്തി, ഓ​ര്‍​ച്ച, ക​ച്ചേ​രി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ടൂ​റി​സം വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പു​ഴ​യോ​ര ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും. നീ​ലേ​ശ്വ​രം ഫെ​സ്റ്റി​നും അ​ഴി​ത്ത​ല​യി​ല്‍ ബീ​ച്ച് ഫെ​സ്റ്റി​വ​ല്‍ സം​ഘ​ടി​പ്പി​ക്കാ​നും അഞ്ച് ല​ക്ഷം രൂ​പ വീ​തം മാ​റ്റി​വ​യ്ക്കും.