ആ​രോ​ഗ്യ ന്യൂ​ട്രി​ഷ​ന്‍ ക്യാ​മ്പ്
Friday, March 24, 2023 12:55 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പോ​ഷ​ണ്‍ അ​ഭി​യാ​ന്‍റെ​യും വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും ഭാ​ഗ​മാ​യി ഐ​സി​ഡി​എ​സ് പ​ര​പ്പ അ​ഡീ​ഷ​ണ​ല്‍ പ്രോ​ജ​ക്റ്റ്, വെ​ള്ള​രി​ക്കു​ണ്ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സെന്‍റ് ജൂ​ഡ്‌​സ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ "വി​ള​ര്‍​ച്ച​യി​ല്‍ നി​ന്ന് വ​ള​ര്‍​ച്ച​യി​ലേ​ക്ക്'എ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ 'പോ​ഷ​ന്‍ പ​ക്വാ​ഡ 2023' എ​ന്ന പേ​രി​ല്‍ ആ​രോ​ഗ്യ ന്യൂ​ട്രീ​ഷ​ന്‍ ക്യാ​മ്പ് ന​ട​ത്ത​പ്പെ​ട്ടു.
അ​ന്താ​രാ​ഷ്ട്ര തി​ന വ​ര്‍​ഷാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മാ​ര്‍​ച്ച് 20 മു​ത​ല്‍ ഏ​പ്രി​ല്‍ 13 വ​രെ​യു​ള്ള ര​ണ്ടാ​ഴ്ച്ച​ക്കാ​ലം പോ​ഷ​ക​ങ്ങ​ള്‍ അ​ട​ങ്ങി​യ ചെ​റു​ധാ​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട ആ​ഹാ​ര​ക്ര​മം ശീ​ലി​ക്കു​ക എ​ന്ന സ​ന്ദേ​ശം എ​ല്ലാ​വ​രി​ലും എ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ട് കൂ​ടി ന​ട​ത്ത​പ്പെ​ട്ട ക്യാ​മ്പി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹീ​മോ​ഗ്ലോ​ബി​ന്‍ അ​ള​വ് പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.
ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രാ​യ പി.​ ആ​ശാ​ല​ത, പി.​ ജി​നി, നാ​ഷ​ണ​ല്‍ ന്യൂ​ട്രീ​ഷ​ന്‍ മി​ഷ​ന്‍ കോ​ഡി​നേ​റ്റ​ര്‍ കെ.​ നി​ഖി​ല്‍, ന്യൂ​ട്രീ​ഷ​ണി​സ്റ്റ് സു​ര​ഭി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.