കോ-ഓപ്പറേറ്റിവ് ഹാര്ഡ്വെയര് ഉദ്ഘാടനം നാളെ
1280477
Friday, March 24, 2023 12:56 AM IST
കാസര്ഗോഡ്: കാസര്ഗോഡ് പബ്ലിക് സര്വന്റ്സ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില് പ്ലംബിംഗ്, വയറിംഗ്, ഇലക്ട്രിക്കല് സാമഗ്രികളുടെ ന്യായവില വിപണനകേന്ദ്രം നായന്മാര്മൂലയില് നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മുന്മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
ആദ്യവില്പന സി.എച്ച്. കുഞ്ഞമ്പു എംഎല്എ നിര്വഹിക്കും. എന്.എ. നെല്ലിക്കുന്ന് എംഎല്എ മുഖ്യാതിഥിയായിരിക്കും.
പത്രസമ്മേളനത്തില് പ്രസിഡന്റ് കെ.വി. രമേശന്, വൈസ് പ്രസിഡന്റ് കെ. രാഘവന്, സെക്രട്ടറി രാഘവന് ബെള്ളിപ്പാടി, ഡയറക്ടര് കെ. വിനോദ് എന്നിവര് സംബന്ധിച്ചു.