കോ​ണ്‍​ഗ്ര​സി​ന്‍റെ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​ത്യ​ഗ്ര​ഹം ഇ​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ട്
Sunday, March 26, 2023 7:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്യു​ന്ന മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ 10 മുതൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ കാ​ഞ്ഞ​ങ്ങാ​ട് മാ​ന്തോ​പ്പ് മൈ​താ​നി​യി​ല്‍ "ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​ത്യ​ഗ്ര​ഹം' ന​ട​ത്തും.
രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.