മകളുടെ വീട്ടില്‍ എത്തിയ പിതാവ് ശ്വാസതടസത്തെത്തുടര്‍ന്ന് മരിച്ചു
1281542
Monday, March 27, 2023 10:42 PM IST
കരിന്തളം: മകളുടെ വീട്ടില്‍ എത്തിയ പിതാവ് ശ്വാസതടസത്തെത്തുടര്‍ന്ന് മരിച്ചു. കോയമ്പത്തൂര്‍ കതിരവന്‍ ഗാര്ഡന് സ്വദേശി കെ.എം.ജോസഫ് (71) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്
ജോസഫും ഭാര്യ മേരി അസുദയും മകന് സന്തോഷും കരിന്തളം പെരിയങ്ങാനത്ത് താമസിക്കുന്ന മകള്‍ ബിജി ജാന്‍സി മേരിയുടെ വീട്ടില്‍ എത്തിയത്. തിങ്കളാഴ്ച രാത്രി 11.30നു വീട്ടില്‍വച്ച്
ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കോയമ്പത്തൂരിലേക്ക് കൊണ്ടു പോയി. മാത്യു (ബിസിനസ്, കോയമ്പത്തൂര്‍) മറ്റൊരു മകനാണ്.മരുമക്കള്‍: ജോസഫ് ചെറിയാന് പെരിയങ്ങാനം (അധ്യാപകന്, കേന്ദ്രീയ വിദ്യാലയം, എടാട്ട്), ജൂലി (നഴ്സ്).