കുടിവെള്ള വിതരണം ആരംഭിച്ചു
1282375
Thursday, March 30, 2023 12:45 AM IST
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം തുടങ്ങി.
കൊളത്തുകാട്, മേലടുക്കം, കൂവപ്പാറ എന്നിവിടങ്ങളിലായി ജലവിതരണം നടത്തി. കൊളത്തുകാട് കോളനിയില്‍ നടന്ന കുടിവെള്ള വിതരണത്തിന് വാര്‍ഡ് മെംബര്‍ ടി.ജെ. ജയിംസ് നേതൃത്വം നല്കി.