ഡ്രൈവര്‍മാര്‍ക്ക് സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ്
1282377
Thursday, March 30, 2023 12:45 AM IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ജനമൈത്രി പോലീസ്, കാഞ്ഞങ്ങാട് പ്രസ് ഫോറം, വിനോദ്സ് ഐ കെയര്‍ സെന്റര്‍, ത്രേസ്യാമ്മാസ് ഐ ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഡ്രൈവര്‍മാര്‍ക്കായി സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് നാളെ നടക്കും.
പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലുളള പ്രസ് ഫോറം ഹാളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്കു രണ്ടുവരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഡിവൈഎസ്പി പി. ബാലകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്യും.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ നേത്രപരിശോധനയും മരുന്നു വിതരണവും ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് ഉള്ളവര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ, മിതമായ നിരക്കില്‍ കണ്ണടകള്‍ എന്നിവ നല്‍കും. ഫോണ്‍: 9447470531, 9847327405.