തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്കരണ യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു
1282818
Friday, March 31, 2023 12:40 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്കരണ യൂണിറ്റുകള്‍ നഗരസഭ ചെയര്മാന് വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് ഖാലിദ് പച്ചക്കാട്, സ്ഥിരം സമിതി ചെയര്‍മാരായ അബ്ബാസ് ബീഗം, സിയാന ഹനീഫ്, കെ. രജനി, നഗരസഭ സെക്രട്ടറി സുരേഷ്കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.പി. രഞ്ജിത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
കാസര്‍ഗോഡ്: ജില്ലയില്‍ വനം-വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഉപജീവനത്തിന് വേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം) പാര്‍ട്ട് -1 (60 ശതമാനം ഒഴിവിലേക്ക് പൊതു വിഭാഗത്തില്‍ നിന്നുള്ള നിയമനം) (കാറ്റഗറി നമ്പര്‍ 092/2022) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് നടന്ന ഒഎംആര്‍ സപ്ലിമെന്ററി പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ രജിസ്റ്റര്‍ നമ്പറുകള്‍ കൂട്ടിച്ചേര്‍ത്ത് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫോണ്‍: 04994 230102.