മയക്കുമരുന്ന് വില്പന തടയാന്‍ വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കണം
1297734
Saturday, May 27, 2023 1:35 AM IST
കാഞ്ഞങ്ങാട്: കൗമാര-യൗവനങ്ങളെ നാശത്തിലേക്ക് നയിക്കുന്ന മയക്കുമരുന്നിന്റെ ഉപഭോഗം ഫലപ്രദമായി തടയാന്‍ പോലീസിനോടും എക്സൈസിനോടും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓരോ വാര്‍ഡുകള്‍തോറും ജനകീയ സ്ക്വാഡുകള്‍ രൂപീകരിക്കണമെന്ന് കാഞ്ഞങ്ങാട് വൈഎംസിഎ വാര്‍ഷിക ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു.
വൈഎംസിഎ സംസ്ഥാന വൈസ്പ്രസിഡന്റ് മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. ഡോ.ടിറ്റോ ജോസഫ് അധ്യക്ഷതവഹിച്ചു. ചാക്കോ ജോസഫ് പുതുമന, കെ.കെ.സേവിച്ചൻ, പി.എം.സജി, ജോയി ചെല്ലങ്കോട്ട്, സണ്ണി മാണിശേരി, ആന്റോ പടയാട്ടി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികൾ: ഡോ.ടിറ്റോ ജോസഫ് (പ്രസിഡന്റ്), ചാണ്ടി കൈനിക്കര (വൈസ്പ്രസിഡന്റ്), സണ്ണി മാണിശേരി (സെക്രട്ടറി), സെബാസ്റ്റ്യന്‍ കൊറ്റത്തില്‍ (ജോയിന്റ് സെക്രട്ടറി), ആന്റോ പടയാട്ടി (ട്രഷറര്‍).