പാലാവയല് ടൗണില്‍ ശുചീകരണം നടത്തി
1298556
Tuesday, May 30, 2023 1:25 AM IST
പാലാവയൽ: പാലാവയല് സ്പോര്‍ട്സ് ക്ലബിന്റെയും ഈസ്റ്റ് എളേരി പഞ്ചായത്ത്, ചിറ്റാരിക്കാല്‍ ആരോഗ്യകേന്ദ്രം എന്നിവയുടെയും ആഭിമുഖ്യത്തില്‍ പാലാവയല് ടൗണിലും പരിസരങ്ങളിലും മഴക്കാലപൂര്‍വ ശുചീകരണം നടത്തി. മാലിന്യങ്ങള്‍ നീക്കംചെയ്യുകയും ഓവുചാലുകള്‍ വൃത്തിയാക്കുകയും ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് പ്രശാന്ത് പാറേക്കുടിലില് ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ അമ്പിളികുന്നേല്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം വി.ബി.ബാലചന്ദ്രൻ, ക്ലബ് സെക്രട്ടറി റോഷന് ചേലമരം എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യകേന്ദ്രത്തിലെ ജെഎച്ച്ഐ ഏയ്ഞ്ചൽ, സ്റ്റാഫ് നഴ്സ് ജസ്ന എന്നിവരും സ്പോര്‍ട്സ് ക്ലബ് അംഗങ്ങളും നേതൃത്വം നല്കി.