ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Thursday, June 1, 2023 11:39 PM IST
ബെ​ള്ളൂ​ര്‍: സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. ബെ​ള്ളൂ​ര്‍ നെ​ജി​ക്കാ​റി​ലെ അ​ബ്ദു​ല്ല മ​ദ​നി​യു​ടെ​യും സു​ഹ്‌​റ​യു​ടെ​യും മ​ക​ന്‍ ഉ​മ​റു​ല്‍ ഫാ​റൂ​ഖ്(19) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 4.30 ഓ​ടെ ബെ​ള്ളൂ​ര്‍ കോ​യം​കോ​ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​ള്ളേ​രി​യ​യി​ല്‍ നി​ന്ന് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഉ​മ​റു​ല്‍ ഫാ​റൂ​ഖ്.