അധ്യാപക ഒഴിവുകൾ
1299648
Saturday, June 3, 2023 12:55 AM IST
കാസര്‍ഗോഡ്: ഗവ.കോളജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്. 55 ശതമാനം മാര്‍ക്കോട് കൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസായവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. അഭിമുഖം ഒമ്പതിന് രാവിലെ 10.30നു നടത്തും. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേരു രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം എത്തണം. ഫോൺ: 04994 256027.
കാസര്‍ഗോഡ്: ഗവ.കോളജില്‍ സുവോളജി വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. അഭിമുഖം എട്ടിന് രാവിലെ 10.30ന്. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോൺ: 04994 256027.
കുണ്ടംകുഴി: ജിഎച്ച്എസ്എസില്‍ എച്ച്എസ്എസ്ടി ഇംഗ്ലീഷ് തസ്തികയില്‍ താത്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ആറിനു രാവിലെ 11ന് സ്കൂള്‍ ഓഫീസില്‍ നടക്കും. ഫോൺ:9446986892.
പള്ളിക്കര: ജിഎച്ച്എസ്എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സീനിയര്‍ അധ്യാപകരുടെ ഒഴിവ്. അഭിമുഖം അഞ്ചിന് രാവിലെ 10.30നു സ്കൂള്‍ ഓഫീസിൽ.
ഹിദായത്ത്നഗര്‍: ജിയുപിഎസില്‍ എല്‍പിഎസ്ടി (മലയാളം), യുപിഎസ്ടി (മലയാളം), എല്‍പിഎസ്ടി (അറബിക്) അധ്യാപക തസ്തികകളിലെ ഒഴിവുകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം അഞ്ചിനു രാവിലെ 10.30 ന് സ്കൂള്‍ ഓഫീസില്‍ നടത്തും.
മംഗല്പാടി: ജിഎച്ച്എസ്എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഹിസ്റ്ററി (സീനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (ജൂണിയര്‍) (രണ്ട് ഒഴിവ്), ഇക്കണോമിക്സ് (ജൂണിയര്‍), മലയാളം (ജൂണിയര്‍), കന്നട (ജൂണിയര്‍), അറബിക് (ജൂണിയര്‍), ഉറുദു (ജൂണിയര്‍) അധ്യാപക ഒഴിവുണ്ട്. അഭിമുഖം അഞ്ചിനു രാവിലെ 10ന് സ്കൂള്‍ ഓഫീസില്‍.
കാസര്‍ഗോഡ്: ഗവ. കോളജില്‍ ജേര്‍ണലിസം, സംസ്കൃതം വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ഏഴിന് രാവിലെ 10നും 11.30നും നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 04994 256027.