സാ​മൂ​ഹ്യ​പ​ഠ​ന​മു​റി ഫെ​സി​ലി​റ്റേ​റ്റ​ർ: പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം
Sunday, June 4, 2023 7:42 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ആ​യം​പാ​റ-​കാ​ലി​യ​ടു​ക്കം (പു​ല്ലൂ​ർ-​പെ​രി​യ), എ​ട​മു​ണ്ട (പു​ല്ലൂ​ർ-​പെ​രി​യ), അ​മ്പി​ലാ​ടി (ബേ​ഡ​ഡു​ക്ക), വെ​ള്ളാ​ല (കു​റ്റി​ക്കോ​ൽ), ചു​ഴി​പ്പ് (കു​റ്റി​ക്കോ​ൽ), കൂ​ട്ടം (കു​റ്റി​ക്കോ​ൽ), ക​ടു​വ​ന​ത്തൊ​ട്ടി (കു​റ്റി​ക്കോ​ൽ), മാ​വി​ന​ക്ക​ട്ട (കു​മ്പ​ള), കു​ണ്ടേ​ന- കു​ണ്ടേ​ന്‍​വ​യ​ല്‍ (മ​ടി​ക്കൈ), ദേ​വ​ര​ക്ക​രെ (ബ​ദി​യ​ടു​ക്ക), ക​ത്തി​രി​ക്കൊ​ടി (വോ​ര്‍​ക്കാ​ടി), ചെ​മ്പ​ക്കാ​ട് (ബേ​ഡ​ഡു​ക്ക), പ​ള്ള​ഞ്ചി (ബേ​ഡ​ഡു​ക്ക), ക​ള​ക്ക​ര (കു​റ്റി​ക്കോ​ൽ), പി​ലി​കു​ട്ലു (ചെ​ങ്ക​ള), വെ​ള്ള​ന്ത​ട്ട (അ​ജാ​നൂ​ർ) എ​ന്നീ പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​മൂ​ഹ്യ പ​ഠ​ന​മു​റി​യി​ലേ​ക്ക് താ​ത്കാ​ലി​ക ഫെ​സി​ലി​റ്റേ​റ്റ​റെ നി​യ​മി​ക്കു​ന്ന​തി​ന് ഡി​ഗ്രി, ബി​എ​ഡ് യോ​ഗ്യ​ത​യു​ള്ള​തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള പ​ട്ടി​ക​വ​ര്‍​ഗ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫോ​ൺ: 04994 255466.